Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.



യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് കുറ്റിയേകുന്ന് ഭാഗത്ത് കിഴക്കേതില്‍ പ്രവീണ്‍ പി രാജു എന്നയാളെയാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് പന്ത്രണ്ടാം തീയതി  അയര്‍ക്കുന്നം സ്വദേശിയായ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ  മര്‍ദ്ദിക്കുകയും,  അവശനായ  യുവാവിനെ വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റി മറ്റൊരു വീട്ടിലെത്തിച്ച്  വീണ്ടും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രവീണിന് യുവാവിനോട് മുന്‍ വിരോധം നിലനിന്നിരുന്നു ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാളും, സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും  ശക്തമായ തിരച്ചിലിനൊടുവില്‍ മുഖ്യപ്രതിയായ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ മണര്‍കാട്, കോട്ടയം ഈസ്റ്റ്, പാമ്പാടി, പാലാ, വൈക്കം, റാന്നി, കുറവിലങ്ങാട്  എന്നീ സ്റ്റേഷനുകളില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അയര്‍ക്കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഓ സന്തോഷ് കെ.എം, എ.എസ്.ഐ മാരായ സാജു ടി ലൂക്കോസ്, പ്രദീപ് കുമാര്‍, സി.പി.ഓ മാരായ ബിങ്കര്‍, ജിജോ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി




Post a Comment

0 Comments