Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഷൈലജ റെജി അവതരിപ്പിച്ചു.



ഭവനനിര്‍മാണം, ശുചിത്വം മാലിന്യനിര്‍മാര്‍ജനം, ഉത്പാദനം  മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കി  അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിന്റെ 2024-2025  സാമ്പത്തിക വര്‍ഷത്തെ  ബജറ്റ്  വൈസ് പ്രസിഡന്റ്   ഷൈലജ റെജി  അവതരിപ്പിച്ചു. പ്രസിഡന്റ്  സീന ബിജു നാരായണന്‍ അധ്യക്ഷത വഹിച്ചു.30കോടി 61 ലക്ഷം രൂപ  വരവും 29 കോടി 73 ലക്ഷം  രൂപ  ചെലവും  87.60 ലക്ഷം രൂപ  നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. ഭവനനിര്‍മാണത്തിന്  4 കോടി 30 ലക്ഷം രൂപയും ഉത്പാദന മേഖലയ്ക്  1 കോടി രൂപയും      വകയിരുത്തിയിട്ടുണ്ട്.. വിദ്യാഭ്യാസം,  കായികം, യുവജനക്ഷേമം, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, അഗതികള്‍  എന്നിവര്‍ക്കായുള്ള പദ്ധതികള്‍ക്കും  വലിയ പരിഗണന നല്‍കിയിട്ടുണ്ട്.പ്രസിഡന്റ് , സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ചെയര്‍പേഴ്‌സണ്‍,  മെമ്പര്‍മാര്‍,സെക്രട്ടറി, Asst. സെക്രട്ടറി, ജൂനിയര്‍ സുപ്രണ്ട്, തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments