ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ ബഡ്ജറ്റ് അവതരണം നടന്നു. വൈസ് പ്രസിഡന്റ് വിനോദ് വേരനാനിയാണ് ബജറ്റ് അവതരിപ്പിച്ചത്. 18 കോടി 10 ലക്ഷത്തി 28372 രൂപ വരവും 17 കോടി 47 ലക്ഷത്തി 24900 രൂപ ചിലവും63 ലക്ഷത്തി3472നിക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഡീസല്‍ ഒട്ടോകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റൊ വിവിധ പോയിന്റുകളില്‍ സോളാര്‍ അധിഷ്ടിത സൗജന്യ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ഇലക്ട്രിക് ഓട്ടോകള്‍ പ്രോത്സാഹിപ്പിക്കും. 80 ഇഞ്ച് ചുറ്റളവ് ഉള്ള മരങ്ങള്‍ അടുത്ത 10 വര്‍ഷത്തേക്ക് സംരക്ഷിക്കുന്നവര്‍ക്ക് നിലവിലുള്ള മാര്‍ക്കറ്റ് വിലയുടെ 5 ശതമാനം തുകയെങ്കിലും ഇന്‍സന്റിവായി നല്കാനും പദ്ധതിയുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്കുള്ള പഠനസഹായം, ഗവണ്‍മെന്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധന, അംഗന്‍വാടികള്‍ എ.സി ആക്കുക തുടങ്ങിയ പദ്ധതികള്‍ക്കായും പണം വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി ഓണ്‍ലൈന്‍ ഗ്രാമസഭ, ഇ- ഭരണങ്ങാനം മൊബൈല്‍ ആപ്പ്, ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജുമായി ചേര്‍ന്ന് ഡിജിറ്റല്‍ എംപവര്‍മെന്റ് തുടങ്ങിയപദ്ധതികള്ളും നടപ്പിലാക്കും. ബജറ്റ് ചര്‍ച്ചയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലിന്‍സി സണ്ണി , എത്സമ്മ ജോര്‍ജ്ജ്കുട്ടി , അനുമോള്‍ മാത്യു, പഞ്ചായത്ത് മെമ്പര്‍മാരായ ജെസ്സി ജോസ്, ബിജു എന്‍.എം., സോബി സേവ്യര്‍ , സുധാ ഷാജി, ബീനാ ടോമി, റെജി മാത്യു, ജോസ്‌കുട്ടി അമ്പലമറ്റത്തില്‍ , രാഹൂല്‍ ജി.കൃഷ്ണന്‍, സെക്രട്ടറി സജിത്ത് മാത്യൂസ് തുടങ്ങിയവര്‍ സംസാരിച്ചു
0 Comments