പക്ഷികള്‍ക്ക് തണ്ണീര്‍കുടം ഒരുക്കി കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ നല്ല പാഠം വിദ്യാര്‍ഥികള്‍. വേനല്‍ ചൂട് കൂടുകയും ജലാശയങ്ങള്‍ വറ്റി വരളുകയും ചെയ്തതോടെയാണ് പക്ഷികള്‍ക്ക് തണ്ണീര്‍കുടം ഒരുക്കി വിദ്യാര്‍ഥികള്‍ പ്രകൃതി സംരക്ഷണത്തിന്റെ പുതിയ പാഠം രചിച്ചത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വിദ്യാര്‍ഥികള്‍ പക്ഷികള്‍ക്ക് ദാഹജലം ഒരുക്കി വയ്ക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമ സൈമണ്‍ തണ്ണീര്‍കുടം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന ജിജിമോള്‍ എബ്രഹാം അധ്യക്ഷത വഹിച്ചു. . സഹജീവികളോടുള്ള സ്‌നേഹവും കരുതലും അറിയിക്കുന്നതോടൊപ്പം തന്നെ പ്രകൃതിയോടുള്ള പ്രതിബദ്ധതയുടെ സന്ദേശമാണ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്നത്. സ്‌കൂളിലും പരിസരങ്ങളിലും ആയി 18 സ്ഥലങ്ങളില്‍ കുട്ടികള്‍ പക്ഷിമൃഗാദികള്‍ക്കുള്ള കുടിവെള്ളം ഒരുക്കി വെച്ചു. എല്ലാ കുട്ടികളും അവര വരുടെ വീടുകളിലും ചെറിയ പാത്രങ്ങളില്‍ വെള്ളം ഒരുക്കി വയ്ക്കുകയും, ഈ വേനല്‍ക്കാലം തീരുന്നത് വരെ അത് തുടരുകയും ചെയ്യുവാന്‍ അധ്യാപകര്‍ നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ, നല്ല പാഠം കോഡിനേറ്റര്‍ ലിജിമോള്‍ എബ്രഹാം, ജിനോ തോമസ്,ബിന്‍സി മോള്‍ ജോസഫ്, മാത്യു ഫിലിപ്, പിങ്കി ജോയ്, സിമി ജോണ്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥി പ്രതിനിധികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


.webp)


0 Comments