Breaking...

9/recent/ticker-posts

Header Ads Widget

മെഗാ ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് നടന്നു.



അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ മെഗാ ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് നടന്നു. ലയണ്‍സ് ക്ലബ് ഓഫ് ഈരാറ്റുപേട്ടയും അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് എന്‍ എസ് എസ് യൂണിറ്റും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് മെഗാ ബ്ലഡ് ഡോണേഷന്‍ ക്യാമ്പ്  സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സിബി ജോസഫ് നിര്‍വഹിച്ചു. കോളേജ് ബര്‍സാര്‍ റവ  ഫാദര്‍ ബിജു കുന്നക്കാട്ട് അദ്ധ്യക്ഷനായിരുന്നു. ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ കോര്‍ഡിനേറ്റര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശംനല്‍കി. ഈരാറ്റുപേട്ട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോസ് സ്‌കറിയ മുത്തുത്താവളം  ബിനോയ് സി ജോര്‍ജജ് ലയണ്‍സ് ക്ലബ് മെമ്പര്‍മാരായ മജു മാത്യു പ്ലാത്തോട്ടം ആരോമല്‍ ദിവാകര്‍, അഡ്വ: ടോംസ് ജോര്‍ജ് വെള്ളൂക്കുന്നേല്‍ ചാള്‍സ് തടിക്കല്‍ , എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ഡോക്ടര്‍ ഡെന്നി തോമസ്, മരിയ ജോസ് എന്നിവര്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി. എസ് എച്ച് മെഡിക്കല്‍ സെന്റര്‍ കോട്ടയമാണ് ക്യാമ്പ് നയിച്ചത്.




Post a Comment

0 Comments