Breaking...

9/recent/ticker-posts

Header Ads Widget

കെട്ടിടം പൊളിച്ചു നീക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത്



അതിരമ്പുഴ മാര്‍ക്കറ്റ് ജംഗ്ഷനിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.  ടൗണ്‍ വികസനത്തിനായി പൊളിച്ചുനീക്കിയ ബഹുനില മന്ദിരത്തിന്റെ അവശിഷ്ടങ്ങളാണ്  ഏതുനിമിഷവും നിലം പൊത്താവുന്ന നിലയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നത്. ബീമുകളോ പില്ലറുകളോ ഇല്ലാതെ നഗര മധ്യത്തിലെ തിരക്കേറിയ ഭാഗത്തുള്ള മൂന്നുനില കെട്ടിടം വലിയ ദുരന്തം ഉണ്ടാക്കുമെന്ന ഭയപ്പാടിലാണ്  നാട്ടുകാര്‍. ഭാഗികമായി പൊളിച്ചു നീക്കിയശേഷം  നില്‍ക്കുന്ന ശേഷിക്കുന്ന ഭാഗമാണ് ഇപ്പോള്‍ അപകട ഭീഷണി ഉയര്‍ത്തുന്നത്.. ടൗണ്‍ വികസനത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കെട്ടിടം പൂര്‍ണമായും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നതാണ് ഇപ്പോള്‍ പ്രശ്‌നമായത്. ശനിയാഴ്ച പഞ്ചായത്ത് കമ്മിറ്റി അടിയന്തിര യോഗം ചേര്‍ന്ന്  കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് കത്ത് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളവും പഞ്ചായത്ത് അംഗങ്ങളും പറഞ്ഞു. തിരക്കേറിയ അതിരമ്പുഴ മെഡിക്കല്‍ കോളേജ് റോഡിലെ അപകടാവസ്ഥയിലായ കെട്ടിടം അപകട ഭീഷണി ഉയര്‍ത്തുന്നത് സംബന്ധിച്ച് സ്റ്റാര്‍വിഷന്‍   റിപ്പോര്‍ട്ട് ചെയ്തിരുന്നു.




Post a Comment

0 Comments