ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നവീകരിച്ച കവാടത്തിന്റെ ആശീര്‍വാദ കര്‍മ്മം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ മാനേജര്‍ ഫാ.ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഫാ.സോമി മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, പി.റ്റി.എ പ്രസിഡന്റ് സജു കൂടത്തിനാല്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍, പഞ്ചായത്തംഗം ബോബിച്ചന്‍ കീക്കോലില്‍ എന്നിവര്‍ പ്രസംഗിച്ചു.അറിവ് നേടുന്നതോടൊപ്പം സമൂഹത്തില്‍ നല്ല മനുഷ്യനായി പെരുമാറാനും മുതിര്‍ന്നവരെ ബഹുമാനിക്കാനും പാവങ്ങളോട് കരുണ കാണിക്കാനും കുട്ടികള്‍ക്ക് സാധിക്കണമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കുട്ടികളെ വഴിതെറ്റിക്കുന്ന ചതിക്കുഴികളിന്‍ ചെന്നു ചാടാതെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. .വിദ്യാഭ്യാസമാണ് ഒരു മനുഷ്യനെ സംസ്‌കാര സമ്പന്നനാക്കുന്നതെന്നും നല്ല വിദ്യാഭ്യാസം ലഭിക്കുന്നത് ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുമെന്നും അദ്ദേഹം പറഞ്ഞു.





0 Comments