വിലക്കുറവിന്റെ മഹാത്ഭുതവുമായി പാലായില്‍ പുതിയ വസ്ത്ര വ്യാപാര സ്ഥാപനം ദി 99 ക്ലോത്ത് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍ സ്റ്റേഷനു സമീപം സെന്റ് മേരീസ് സ്‌കൂള്‍ റോഡില്‍ വലിയവീടന്‍ തോമസ് ആര്‍ക്കേഡില്‍ പുതിയ ക്ലോത്ത് സ്റ്റോര്‍ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മറ്റത്തില്‍ ആദ്യവില്പന നിര്‍വഹിച്ചു. നഗരസഭാംഗം ബിജി ജോജോ , ബാബു പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ലേഡീസ് ടോപ്പുകള്‍, കിഡ്‌സ് വെയര്‍ ,ഷര്‍ട്ട് , ജീന്‍സ് തുടങ്ങിയവയുടെ വിപുലമായ ശേഖരവുമായി തുറന്ന 99 ക്ലോത്ത് സ്റ്റോര്‍ കുറഞ്ഞ വിലയില്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്നു.





0 Comments