ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഉത്സവമേളം പൊടിപൊടിക്കുമ്പോള്‍ വ്യാപാര സ്ഥാപനത്തിനു മുന്നില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ കൗതുകമായി. ഏറ്റുമാനൂര്‍ പാലാ റോഡില്‍ DJ സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ ചെണ്ടമേളത്തിനൊപ്പം ചെവിയും വാലുമാട്ടി ഇമ വെട്ടിച്ച് നില്‍ക്കുന്ന ആന ജനങ്ങളെ ആകര്‍ഷിക്കുകയാണ്. ആനയെക്കാണാന്‍ അടുത്തെത്തുമ്പോഴാണ് ആന ഒറിജിനല്‍ അല്ലെന്നും തമിഴ്‌നാട്ടില്‍ നിര്‍മ്മിച്ചു കൊണ്ടു വന്ന ആനയാണെന്നും തിരിച്ചറിയുന്നത്. നഖവും കൊമ്പും തുമ്പികൈയുമെല്ലാം കൃത്രിമമെന്നു തോന്നിക്കാത്ത വിധത്തില്‍ നിര്‍മ്മിച്ച് കത്തുന്ന വെയിലിലും മദപ്പാടിന്റെ ഭീതിയില്ലാതെ ചെവിയാട്ടി നില്‍ക്കുന്ന ആനയുടെ അടുത്തെത്തുന്നവര്‍ കൊമ്പില്‍ പിടിച്ച് ഒരു സെല്‍ഫിയെടുത്ത് മടങ്ങുമ്പോള്‍ ഇനി ഉത്സവ എഴുന്നള്ളിപ്പിനും ഈ കൃത്രിമ ഗജവീരനുണ്ടാവുമോ എന്ന ചോദ്യമാണ് പലരുംഉന്നയിച്ചത്.


.webp)


0 Comments