Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ USS പരീക്ഷ



ഏറ്റുമാനൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ USS പരീക്ഷ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ഉപജില്ലയിലെ വിവധ സ്‌കൂളുകളില്‍ നിന്നായി 250 ഓളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാനെത്തിയത്.  കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷ കേന്ദ്രത്തില്‍  എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹ സമ്മാനങ്ങള്‍ നല്‍കിയും , വാട്ടര്‍ ബെല്ലിന്റെ ഭാഗമായി തണ്ണീര്‍പ്പന്തല്‍ ഒരുക്കിയും  ആണ് അധ്യാപകര്‍ സ്വീകരിച്ചത്. അധ്യാപകര്‍ക്കൊപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കിയിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ ഗോപാല്‍, എബി കുര്യാക്കോസ് തുടങ്ങിയവര്‍ മത്സര പരീക്ഷയ്ക്ക് നേതൃത്വം നല്‍കി. സോജന്‍ കെ സി, ഫാ. ജോബി കാച്ചലോനിക്കല്‍, ടിനോ കുര്യന്‍, ബിനു ബേബി, ജിനു കുര്യാക്കോസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജോമി ജെയിംസ് , സ്മിതാ കുമാരി  തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വാള്‍ ഓഫ് ലവ്വിന്റെ ഭാഗമായി  വിവിധ വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു




Post a Comment

0 Comments