ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യനിധി ചികിത്സാ സഹായ വിതരണം നടത്തി. സഹകരണ ബാങ്കിലെ രോഗദുരിതങ്ങള്‍ അനുഭവിക്കുന്ന അംഗങ്ങള്‍ക്കാണ് ജീവകാരുണ്യനിധിയിലൂടെ സാമ്പത്തിക സഹായം നല്‍കിയത്. 2013ല്‍ തുടക്കം കുറിച്ച പദ്ധതിക്കായി ഒരു കോടി രൂപ പ്രത്യേക ഫണ്ടായി നിക്ഷേപിച്ച് അതില്‍ നിന്നുള്ള പലിശയാണ് സഹായ ധനമായി വിതരണം ചെയ്യുന്നത്. ഇതുവരെ ഏകദേശം ഒരു കോടി ഇരുപത്തിനാലുലക്ഷം രൂപാ വിതരണം ചെയ്തു കഴിഞ്ഞു .ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍ സഹായവിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് സജി വള്ളോംകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ വര്‍ക്കി ജോയി പൂവ്വംനില്‍ക്കുന്നതില്‍, അഡ്വ.രാജീവ് ചിറയില്‍, രാജു തോമസ് പ്ലാക്കിക്കൊട്ടിയില്‍, രഞ്ജിത്കുമാര്‍ കെ.എന്‍, ജെസ്സി ജോയി, മായാദേവീ ഹരികുമാര്‍, സെക്രട്ടറി തുഷാര ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments