നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും മതിലിലും ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ വഴിയാത്രക്കാരായ മൂന്ന് പേര്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഏറ്റുമാനൂര്‍... പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ വെട്ടുമുകള്‍ ജംഗ്ഷന് സമീപം ചൊവ്വാഴ്ച വൈകീട്ട6.30 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കാര്‍ യാത്രികരില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് പറയപ്പെടുന്നു.





0 Comments