കാണക്കാരിയില്‍ വനിതാ ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാണക്കാരിയില്‍ വനിതാ ഫിറ്റ്‌നസ് സെന്റര്‍ സജ്ജമാക്കിയത്. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യന്റെ നിര്‍ദേശ പ്രകാരം 2023 -24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപിച്ചത്. കാണക്കാരി ചിറകുളത്തിന് സമീപമുള്ള അംഗന്‍വാടി കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഫിറ്റ്‌നസ് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. വനിതകള്‍ക്ക് അവരുടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മികച്ച ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായകരമായ രീതിയല്‍ ട്രെഡ്മില്‍ ,സ്റ്റാറ്റിക് സൈക്കിള്‍ ലെഗ്എക്സ്റ്റന്‍ഷന്‍ ,റോവര്‍ ,ഷോള്‍ഡര്‍ പ്രസ്സ് തുടങ്ങിയ ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്..മെഡിക്കല്‍ ഓഫീസര്‍ അംഗമായിട്ടുള്ള ഗുണഭോക്താക്കളുടെ സമിതിയാണ് തുടര്‍ പരിപാലനം നടത്തുന്നത് . ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യന്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണും കാണക്കാരി ഡിവിഷന്‍ അംഗവുമായ കൊച്ചുറാണി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷയായിരുന്നു. ഫിറ്റ്‌നസ് ഉപകരണങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം കാണക്കാരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലൗലി മോള്‍ വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. ഉഴവൂര്‍ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന് നേതൃത്വം കൊടുത്ത ഉഴവൂര്‍ബ്ലോക്ക് സിഡിപിഒ ഡോ.റ്റിന്‍സി രാമകൃഷ്ണനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍ പൊന്നാടയണിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തമ്പി ജോസഫ്, ബെറ്റ്‌സിമോള്‍ ജോഷി, ഡോ.അഭിരാജ്, ഡോ.വിനീത ഡോ.സുകുമാരി, ഡയറ്റീഷന്‍ മിനി ഡൊമിനിക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments