Breaking...

9/recent/ticker-posts

Header Ads Widget

ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു



കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ കടുത്തുരുത്തി ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു.  എസ്പിസി പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ജിനോ തോമസിന്റെ നേതൃത്വത്തില്‍ റോഡ് വാക്കിന് ഇറങ്ങിയ കുട്ടികളാണ് ഫയര്‍ഫോഴ്‌സ് ഓഫീസില്‍ എത്തിയത്. ഫയര്‍ ഓഫീസര്‍മാര്‍ കുട്ടികളെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയും, പ്രവര്‍ത്തനങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ഹൈഡ്രോളിക് ഉപകരണങ്ങള്‍, സ്‌കൂബസെറ്റ്, ഫോം മേക്കിങ് ബ്രാഞ്ച് , ഇന്‍ഫ്‌ലാറ്റബിള്‍ ടവര്‍ ലൈറ്റ് , റബ്ബര്‍ ബോട്ട് , വിവിധ വാഹനങ്ങള്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക് പുതിയ അനുഭവങ്ങളായി മാറി. കടുത്തുരുത്തി ഫയര്‍ സ്റ്റേഷനിലെ ഓഫീസര്‍മാരായ കാലേഷ്‌കുമാര്‍, ജയകുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കുട്ടികള്‍ക്ക് വിവിധ ഉപകരണങ്ങളെ പ്രദര്‍ശിപ്പിച്ചും, പ്രവര്‍ത്തിപ്പിച്ചും കാണിച്ചുകൊടുത്തു.  ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളില്‍ പെട്ടുപോവുകയോ, അപകടത്തിന് സാക്ഷിയാവുകയോ ചെയ്താല്‍ ഉടനടി ചെയ്യേണ്ട ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും,  ഉടന്‍തന്നെ അഗ്‌നി രക്ഷാസേനയെ അറിയിക്കേണ്ടതിന്റെ ആവശ്യകതയും ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തി.  ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എസ്പിസി കേഡറ്റുകള്‍ക്ക് നല്‍കിയ അറിവുകളും അനുഭവങ്ങളും കുട്ടികള്‍ക്ക് ജീവിതത്തിലുടനീളം  പ്രയോജനപ്പെടുന്നതാണെന്ന് പ്രധാന അധ്യാപിക സുജാ മേരി തോമസ് പറഞ്ഞു.




Post a Comment

0 Comments