മൂന്നു പതിറ്റാണ്ടിലേറെക്കാലം കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ജി വിശ്വനാഥന്‍ നായരെയും, മുന്‍ ഭരണ സമിതി അംഗങ്ങളേയും മുന്‍ ജീവനക്കാരെയും ആദരിച്ചു. സഹകരണ മേഖലയില്‍ കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളജിന്റെ സ്ഥാപനത്തിനടക്കം നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശേഷമാണ് ജി വിശ്വനാഥന്‍നായര്‍ സ്ഥാനമൊഴിഞ്ഞത്. കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഗോര്‍ഡന്‍ ക്ലബ്ബ് ഹാളില്‍ നടന്ന ആദരവ് 2024 പ്രോഗ്രാം കോട്ടയം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ K.M രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ സര്‍ക്കള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഡോ മേഴ്‌സി ജോണ്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് K.M രാധാകൃഷ്ണന്‍, ഡിസിഎച്ച് മെമ്പര്‍ PN ബിനു, ബാങ്ക് വൈസ് പ്രസിഡന്റ് സിറിയക് തോമസ്, മുന്‍പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാങ്ക് ഭരണസമിതിയംഗം ലിജു ജോസഫ് മേക്കാട്ടേല്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു നെച്ചിക്കാട് ജി വിശ്വനാഥന്‍ നായര്‍ക്ക് പുസ്തകം നല്‍കി നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റ് ജി വിശ്വനാഥന്‍ നായരെയും, മുന്‍ഭരണ സമിതി അംഗങ്ങളെയും പൊന്നാടയണിയിച്ച് ആദരിച്ചു.





0 Comments