ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ സെന്റര്‍ ഫോര്‍ വുമണ്‍ എംപവര്‍മെന്റും ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി ക്യാന്‍സര്‍ ബോധവത്കരണ സെമിനാറും ഹെയര്‍ഡൊണേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. ഉഴവൂര്‍ ചാഴിക്കാട്ട് ഹാളില്‍ നടന്ന ക്യാമ്പ് പാലാ ജനറല്‍ ഹോസ്പിറ്റല്‍ ഓങ്കോളജിസ്റ്റ് ഡോ ശബരിനാഥ് ഉദ്ഘാനം ചെയ്തു. ഹെയര്‍ ഫോര്‍ യു കാമ്പയ്ന്‍ കോഓര്‍ഡിനേറ്റര്‍ മഹേഷ് രാജു ആമുഖ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ മാത്യു അധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ്, ആഷാ രാജു, ഗ്രേസ് വില്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു . ക്യാമ്പില്‍ 21 പേര്‍ കേശദാനം നടത്തി.


.webp)


0 Comments