ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ നിര്‍വ്വഹണ സഹായ പരിപാടികളുടെ ഭാഗമായി കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ജല്‍ ജീവന്‍ ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രശ്മി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സനില്‍കുമാര്‍ പി ടി, പി ജി സുരേഷ്, ടീന മാളിയേക്കല്‍, സിബി സിബി, ലൈസമ്മ ജോര്‍ജ്ജ്, കുഞ്ഞുമോള്‍ ടോമി, മിനി ജെറോം, ബോബി മാത്യു, സുനി അശോകന്‍, വിജയന്‍ കെ ജി, ഹേമ രാജു, പിഎസ്ഡബ്ല്യുഎസ് പ്രോജക്ട് ഓഫീസര്‍ ഷീബാ ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഐ.എസ്.എ. പ്ലാറ്റ്‌ഫോം സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡാന്റീസ് കൂനാനിക്കല്‍ ,കേരള വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ ബിബിന്‍ പി ജോര്‍ജ്ജ്, പി.എസ്.ഡബ്ലിയു .എസ് പ്രോജക്ട് കണ്‍സള്‍ട്ടന്റ് ഉല്ലാസ് സി എസ് മുത്തോലി എന്നിവര്‍ ക്ലാസ്സ് നയിച്ചു.





0 Comments