കാണക്കാരി സംസ്‌കൃതി അക്ഷയശ്രീയുടെ രണ്ടാമത് വാര്‍ഷികാഘോഷവും കുടുംബ സംഗമവും കാണക്കാരി SNDP ഹാളില്‍ നടന്നു. ബിന്‍സ് മാളിയേക്കല്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇന്‍ ചാര്‍ജ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. കോട്ടയം കുട്ടികളുടെ ആശുപത്രിയില്‍ നടത്തിവരുന്ന വിശക്കുന്ന വയറിന് ഒരു പിടി അന്നം എന്ന പദ്ധതിയില്‍ പങ്കാളികളായ സജീവ് അമ്പാടി, കേറ്ററിംഗ് സംഘാംഗങ്ങള്‍ എന്നിവരെ കാണക്കാരി ഗ്രാമപഞ്ചായത്തംഗം കാണക്കാരി അരവിന്ദാക്ഷന്‍ ആദരിച്ചു.ജില്ലാ കലോത്സവ വിജയി സാധിക മോള്‍ക്ക് രാഗേഷ് പുറമറ്റം മൊമന്റോ നല്‍കി . കേന്ദ്ര ഗവ: പദ്ധതികളെ കുറിച്ച് മുത്തോലി ഗ്രാമ പഞ്ചായത്തംഗം N.K. ശശികുമാര്‍ ക്ലാസ്സെടുത്തു. സെക്രട്ടറി നെല്‍ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കമ്മറ്റി അംഗം വി.എന്‍.മനോജ്, സി.കെ.സതീശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.





0 Comments