കരൂര്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ഫെബ്രുവരി 19, 20, 21 തീയതികളിലായി നടന്ന ഉത്സവ ചടങ്ങുകള്‍ക്ക് തന്ത്രി താഴമണ്‍ കണ്ഠരര് മോഹനര്, തേവണം കോട്ടില്ലത്ത് വിഷ്ണു നമ്പൂതിരി, മേല്‍ശാന്തി പ്ലാച്ചേരില്‍ ജയകൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിങ്കളാഴ്ച ആരംഭിച്ച ഉത്സവ ആഘോഷങ്ങളോടനുബന്ധിച്ച് തിരുവരങ്ങിന്റെ ഉദ്ഘാടനം മുന്‍ ഗുരുവയൂര്‍ മേല്‍ശാന്തി ഡോ തോട്ടം ശിവകരന്‍ നമ്പൂതിരി നിര്‍വഹിച്ചു. ചൊവ്വാഴ്ച വൈകീട്ട് ദേശ പുറപ്പാട് നടന്നു. സമാപന ദിവസമായ ബുധനാഴ്ച കലശാഭിഷേകം, സര്‍പ്പത്തിന് നൂറും പാലും സമര്‍പ്പണം, പ്രസാദമൂട്ട്, ദീപാരാധന, കളമെഴുത്തും പാട്ടും എന്നിവയും നടന്നു.





0 Comments