പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി സഹവികാരി ഫാ.ജോസഫ് ആറ്റുച്ചാലില്‍ നേരിടേണ്ടിവന്ന ആക്രമണത്തില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത സിന്‍ഡിക്കേറ്റ് യോഗം പ്രതിഷേധിച്ചു. യോഗത്തില്‍ കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ചാപ്ലയിന്‍ ഫാ ചാക്കോ വന്‍കുഴിയില്‍, സെക്രട്ടറി അമല്‍ സണ്ണി, വൈസ് പ്രസിഡന്റ് നിതിന്‍ ജോസ്, ട്രഷറര്‍ അലന്‍ ജോസഫ് ജോണ്‍, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്,വിവിധ ഫൊറോനകളില്‍ നിന്നുള്ള സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു. ദേവാലയവും, പുരോഹിതന്മാരും, വിശ്വാസവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും, പുരോഹിതന്മാര്‍ക്കെതിരെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും KCYL നേതാക്കള്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരായി ശക്തമായ നടപടി സ്വീകരിക്കണമെന്നും യുവാക്കളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളര്‍ത്തിയെടുക്കുന്നതിനുള്ള ഉത്തരവാദിത്വം നമ്മളെല്ലാവരും ഏറ്റെടുക്കേണ്ടതാണെന്നും യോഗം വിലയിരുത്തി.





0 Comments