Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി



കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക്  കൊടിയേറി. രാത്രി 9 ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി വാരിക്കാട് നാരായണന്‍ ശ്രീനേഷും  മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊടിയേറ്റ് നടക്കുമ്പോള്‍ കൂത്തമ്പലത്തില്‍ സൂത്രധാരന്‍ കൂത്ത് അരങ്ങേറി. നിരവധി ഭക്തരാണ് തൃക്കിടങ്ങൂരപ്പന്റെ തിരുവുത്സവ കൊടിയേറ്റിന് ക്ഷേത്രത്തിലെത്തിയത്. തിരുവുത്സവാഘോഷങ്ങളൊടനുബന്ധിച്ച്  രാവിലെ പഞ്ചവിംശതി കലശം , വടക്കും തേവര്‍ക്ക് കളഭാഭിഷേകം എന്നിവ നടന്നു. വൈകീട്ട് തിരുവരങ്ങിന്റെ ഉദ്ഘാടനം ക്ഷേത്രം ഊരാളന്‍ കൊങ്ങോര്‍ പിള്ളി ദാമോദരന്‍ നമ്പൂതിരിയും മിനിസ്‌ക്രീന്‍ താരം ശ്യാം എസ് നമ്പൂതിരിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. സംഗീത കൗസ്തുഭം T S രാധാകൃഷ്ണജിയും സംഘവും ഭക്തി ഗാന തരംഗിണി അവതരിപ്പിച്ചു. കൊടിയേറ്റിനു ശേഷം തിരുവരങ്ങില്‍ ഭരതനാട്യ അരങ്ങേറ്റം നടന്നു. ചൊവ്വാഴ്ച രണ്ടാം ഉത്സവദിവസം രാവിലെ 11.30 ന് ഉത്സവബലി നടക്കും. ആറാം ഉത്സവദിവസമായ ഫെബ്രുവരി 21 ന് പ്രസിദ്ധമായ കട്ടച്ചിറക്കാവടി ഘോഷയാത്ര നടക്കും. ഫെബ്രുവരി  25 ന് തിരുവാറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.




Post a Comment

0 Comments