Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പാദുവ റോഡില്‍ ചിറപ്പുറത്തിനു സമീപം കാറും ഓമ്‌നി വാനും തമ്മില്‍ കൂട്ടിയിടിച്ചു.



കിടങ്ങൂര്‍ പാദുവ റോഡില്‍ ചിറപ്പുറത്തിനു സമീപം കാറും ഓമ്‌നി വാനും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ വാഹനങ്ങളുടെ മുന്‍ഭാഗം തകര്‍ന്നു. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍സ്വീകരിച്ചു. പാലാ ഏറ്റുമാനൂര്‍ റോഡില്‍ കുമ്മണ്ണൂരില്‍ ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു.  ഓട്ടോ ഡ്രൈവര്‍ ജിനേഷ് (40) യാത്രക്കാരനായ അഭിബുള്‍ ഷേഖ് (30)  എന്നിവരെ പരിക്കുകളോടെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് 5 .30 യോടെയായിരുന്നു അപകടം. തൊടുപുഴ സ്വദേശികളായ റൂഫിംഗ് ജോലിക്കാര്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ്  അപകടം.





Post a Comment

0 Comments