കിടങ്ങൂര്‍ ചെമ്പിളാവ് റോഡില്‍ കിടങ്ങൂര്‍ ക്ഷേത്രത്തിന് സമീപത്തെ വളവില്‍ സംരക്ഷണ വേലി സ്ഥാപിച്ചു. ഈ ഭാഗത്ത് അപകടങ്ങളൊഴിവാക്കാന്‍ പഞ്ചായത്ത് മെമ്പര്‍ ദീപസുരേഷിന്റെയും പഞ്ചായത്ത് ഭരണസമിതിയുടെയും ഇടപെടലിനെത്തുടര്‍ന്ന് മോന്‍സ് ജോസഫ് MLAയുടെ നിര്‍ദ്ദേശ പ്രകാരം PWD ക്രാഷ് ബാരിയര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ വളവില്‍ റോഡിന്റെ വീതി കുറവാണെന്നതിനാല്‍ അപകടസാധ്യത കൂടിയ മധ്യഭാഗത്ത് ക്രാഷ് ബാരിയര്‍ ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്നു പഞ്ചായത്ത് മെമ്പര്‍ ദീപ സുരേഷിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സംരക്ഷണവേലി സ്ഥാപിക്കുകയായിരുന്നു. കിടങ്ങൂര്‍ ഉത്സവത്തോടനുബന്ധിച്ച് കൂടുതല്‍ വാഹനങ്ങളും കാല്‍നടയാത്രികരും കടന്നുപോകുമ്പോള്‍ അപകടങ്ങളുണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണ് അടിയന്തിരമായി സംരക്ഷണവേലി സ്ഥാപിച്ചതെന്ന് ദീപ സുരേഷ് പറഞ്ഞു.
0 Comments