കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ എട്ടാം ഉത്സവ നാളില്‍ വലിയവിളക്കു തൊഴുത് വലിയ കാണിക്കയര്‍പ്പിക്കാന്‍ ഭക്തജനത്തിരക്ക്. രാവിലെ ശ്രീബലി എഴുന്നള്ളിപ്പിന് തിരുമറയൂര്‍ ഗിരിജന്‍ മാരാരും സംഘവും സ്‌പെഷ്യല്‍ പഞ്ചാരി മേളം അവതരിപ്പിച്ചു. ഉത്സവ ബലി ദര്‍ശനം ഭക്തിസാന്ദ്രമായി. ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത്, തിരുവാതിരകളി എന്നിവയും നടന്നു. വൈകീട്ട് കാഴ്ചശ്രീബലിക്ക് ആനിക്കാട് ഗോപകുമാറും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു. നടന്ന കലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വേലകളി, മയൂര നൃത്തം എന്നിവയും നടന്നു. മരുത്തോര്‍വട്ടം ബാബുവും സംഘത്തിന്റെയും നാദസ്വരവും ഉണ്ടായിരുന്നു. ഒന്‍പതാം ഉത്സവ ദിവസമായ ശനിയാഴ്ച രാവിലെ ശ്രീബലി എഴുന്നള്ളിപ്പ്, ഉത്സവബലി ദര്‍ശനം എന്നിവ നടക്കും. വൈകീട്ട് കിടങ്ങൂര്‍ പൂരപ്രപഞ്ചം അരങ്ങേറും. കല്ലൂര്‍ ഉണ്ണിക്കൃഷ്ണ മാരാരും സംഘവുംപഞ്ചാരിമേളം അവതരിപ്പിക്കും. തിരുവമ്പാടി ദേവസ്വത്തിന്റെ 300 ല്‍ പരം വര്‍ണ്ണക്കുടകള്‍ അണിനിരക്കുന്ന കുടമാറ്റവും നടക്കും. ഗജശ്രേഷ്ഠര്‍ അണിനിരക്കുന്ന പൂര പ്രപഞ്ചത്തിനു ശേഷം പള്ളി വേട്ടയും നടക്കും.





0 Comments