മറ്റക്കര കര്‍ഷക ചാരിറ്റബിള്‍ സൊസൈറ്റി കൃഷി വിജയ് യുടെ ആഭിമുഖ്യത്തില്‍ ചെറുധാന്യ കൃഷിയില്‍ ശില്പശാല നടത്തി. പട്യാലിമറ്റം സെന്റ് ആന്റണീസ് എല്‍.പി സ്‌ക്കൂളില്‍ നടന്ന പരിപാടി അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് സെബാസ്റ്റിയന്‍ അധ്യക്ഷനായിരുന്നു.സൊസൈറ്റി സെക്രട്ടറി ജെയിംസ് ജോര്‍ജ്ജ് , മുന്‍ വാര്‍ഡ് മെമ്പര്‍ സജിത അജി എന്നിവര്‍ പ്രസംഗിച്ചു. അകലക്കുന്നം പഞ്ചായത്ത് കൃഷി ഓഫീസര്‍ രേവതി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ചെറുധാന്യങ്ങളുടെ കൃഷിയും ഉപയോഗവും എന്ന വിഷയത്തില്‍ കുമരകം കൃഷി വിജ്ഞാനകേന്ദ്രം അസി.പ്രൊഫസര്‍ മാനുവല്‍ അലക്സ് ക്ലാസെടുത്തു. ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള വിഭവങ്ങളുടെ പരിശീലനം മീരാ മാത്യു പാലാ നിര്‍വ്വഹിച്ചു. മില്ലറ്റ് പ്രദര്‍ശനവും നടത്തി.





0 Comments