കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് (കെ.എസ്.എസ്.ടി.എഫ്.) സംസ്ഥാന സമ്മേളനം ഫെബ്രുവരി 22, 23, 24 തീയതികളില്‍ പാലാ സെന്റ് തോമസ് എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിലെ കെ.എം മാണി നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 22 ന് സമ്മേളന നഗറില്‍ സംസ്ഥാന പ്രസിഡന്റ് റ്റോബിന്‍ കെ അലക്‌സ് പതാക ഉയര്‍ത്തും 23-ാം തീയതി സംസ്ഥാന പ്രതിനിധി സമ്മേളനവും സംഘടനാ ചര്‍ച്ചയും പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് റ്റോബിന്‍ കെ. അലക്‌സ് അദ്ധ്യക്ഷത വഹിക്കും കേരള കോണ്‍ഗ്രസ് M ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യം. KSSTF ജനറല്‍ സെക്രട്ടറി റ്റോമി കെ. തോമസ്, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി രാധാകൃഷ്ണക്കുറുപ്പ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജുകുട്ടി ജേക്കബ്, സീനിയര്‍ വൈസ് പ്രസിഡന്റ് പോരുവഴി ബാലചന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ കെ.ജെ മെജോ , തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 24-ാം തീയതി ശനിയാഴ്ച 10 മണിക്ക് നടക്കുന്ന സമ്മേളനം കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി. ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് റ്റോബിന്‍ കെ അലക്‌സ് അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. യാത്രയയപ്പ് സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. പുരസ്‌കാര വിതരണം ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നിര്‍വ്വഹി ക്കും . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ജോബ് മൈക്കിള്‍ എം.എല്‍.എ., പ്രമോദ് നാരായണന്‍ MLA , എന്‍.എം രാജു, അഡ്വ ജോസ് ടോം, ബേബി ഉഴുത്തുവാല്‍, സണ്ണി തെക്കേടം, പ്രൊഫ ലോപ്പസ് മാത്യു., സിറിയക് ചാഴികാടന്‍, പെണ്ണമ്മ തോമസ് റെജി കുന്നംകോട്ട്, ജോസ് പുത്തന്‍കാല, എന്നിവര്‍ ആശംസകളര്‍പ്പിക്കും. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജുകുട്ടി ജേക്കബ്, സംസ്ഥാന വനിതാസെല്‍ കണ്‍വീനറും സംസ്ഥാന അവാര്‍ഡ് ജേതാവുമായ മിനി എം ജേക്കബ്, സംസ്ഥാന സെക്രട്ടറി ജീറ്റോ ലുയീസ്, തുടങ്ങി ഈ വര്‍ഷം വിരമിക്കുന്ന അധ്യപകരെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റേറ്റ് പ്രസിഡണ്ട് ടോബിന്‍ കെ അലക്‌സ്, ജനറല്‍ സെക്രട്ടറി ജോര്‍ജ്കുട്ടി ജേക്കബ്, ഡിസ്ട്രിക് പ്രസിഡണ്ട് ജോബി വര്‍ഗീസ് കുളത്തറ ,ആന്റണി ജോര്‍ജ് , മാര്‍ഷല്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments