Breaking...

9/recent/ticker-posts

Header Ads Widget

'ലോല്ലാപലൂസ ' കള്‍ച്ചറല്‍ ആന്‍ഡ് മ്യൂസിക്കല്‍ പ്രോഗ്രാം നടത്തി



പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളോനുബന്ധിച്ച്  യു.പി. ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ കലാപ്രതിഭകളുടെ നേതൃത്വത്തില്‍ 'ലോല്ലാപലൂസ ' കള്‍ച്ചറല്‍ ആന്‍ഡ് മ്യൂസിക്കല്‍ പ്രോഗ്രാം നടത്തി. കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മികവിന്റെ ഉത്സവം നടത്തിയത്. പാലാ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍  ബൈജു കൊല്ലംപറമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൂര്‍വ്വ വിദ്യാത്ഥിയും ഗായകനുമായ അമല്‍ സിബി മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍  റെജി സെബാസ്റ്റ്യന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആട്ടവും പാട്ടുമായി  ഓര്‍മ്മകള്‍ക്ക് നിറം പകരുന്ന വിവിധ പ്രോഗ്രാമുകള്‍ കുട്ടികള്‍ അവതരിപ്പിച്ചു. മുന്നൂറ്റമ്പതോളം കുട്ടികള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.




Post a Comment

0 Comments