ആയാംകുടിയിലെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കായ മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍.കെ. കുര്യന് ഇന്നവേറ്റീവ് ഫാര്‍മര്‍ പുരസ്‌ക്കാരം. കാര്‍ഷിക മേഖലയിലെ മികച്ച സംഭാവനകള്‍ക്കാണ് അവാര്‍ഡ്. 28 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ന്യൂഡല്‍ഹി ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന കൃഷി വിജ്ഞാന്‍ മേളയില്‍ ല്‍ വച്ച് പുരസ്‌ക്കാരം സമ്മാനിക്കും. കുര്യന്റെ ഒന്നര പതിറ്റാണ്ടിലേറേയായുള്ള കഠിന പ്രയത്നത്തിന്റെ സൃഷ്ടിയാണ് മാംഗോ മെഡോസ്. കാര്‍ഷിക ഗവേഷണ സ്ഥാപനമായ ഐഎആര്‍ഐ. നല്‍കുന്ന രാജ്യത്തെ ഉന്നത കാര്‍ഷിക പുരസ്‌ക്കാരങ്ങളിലൊന്നായ ഇന്നവേറ്റിവ് ഫാര്‍മര്‍ അവാര്‍ഡ് ഈ അവാര്‍ഡിന് കേരളത്തില്‍ നിന്നും അര്‍ഹത നേടിയ ഏക വ്യക്തിയാണ് എന്‍.കെ കുര്യന്‍. ആയാംകുടിയില്‍ 30 ഏക്കറോളം സ്ഥലത്ത പ്രവര്‍ത്തിക്കുന്ന മാംഗോ മെഡോസില്‍ 4500 ഓളം ഇനങ്ങളില്‍പെട്ട ഔഷധചെടികളും വൃക്ഷങ്ങളും സസ്യലതാദികളുമുണ്ട്.





0 Comments