മാന്നാനം കെ.ഇ കോളേജ് കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ IEDC യുടെ സഹകരണത്തോടെ അഖില കേരള ഇന്റര്‍ കോളേജിയേറ്റ് സയന്‍സ് ക്വിസ് മത്സരം APHRODITE 2024 നടന്നു. കോളേജ് ഫാബിയന്‍ ഹാളില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി വിഭാഗം മേധാവി ഡോ. ജെസ്റ്റി തോമസ്, അസോസിയേഷന്‍ ഡയറക്ടര്‍ ഡോ. ലിന്റ മരിയ ജോസ്, അസോസിയേഷന്‍ സെക്രട്ടറിമാരായ അമല്‍ ജോ ഫിലിപ്പ്, നിതാ മോള്‍ അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെമിസ്ട്രി അസി. പ്രൊഫ. ഡോ. ബോണി കെ ജോണ്‍ ക്വിസ് മാസ്റ്ററായിരുന്നു. മത്സരത്തില്‍ തലയോലപ്പറമ്പ് D B കോളേജിലെ ആദിത്യന്‍ വിജയ്, ജിത്തു V R എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി, കോട്ടയം CMS കോളജിലെ സഞ്ജയ് N T, അഞ്ജനക്കുട്ടി CSഎന്നിവര്‍ രണ്ടാം സ്ഥാനത്തും, CMS കോളേജിലെ ജോണ്‍ B കോട്ടൂരാന്‍, ശിശിര KV എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ഐസണ്‍ V. വഞ്ചിപ്പുരയ്ക്കല്‍ സമ്മാനംവിതരണം ചെയ്തു.





0 Comments