Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ കര്‍ത്താക്കന്മാരും ക്ഷേത്രങ്ങളും എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പ്രകാശനം നടന്നു



പ്രൊഫ AV ശങ്കരനാരായണന്‍ രചിച്ച മീനച്ചില്‍ കര്‍ത്താക്കന്മാരും ക്ഷേത്രങ്ങളും എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പ്രകാശനം നടന്നു. മേവട സുഭാഷ് ഗ്രന്ഥശാലയില്‍ നടന്ന ചടങ്ങില്‍ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. എതിരന്‍ കതിരവന്‍ പുസ്തക പ്രകാശനം നടത്തി. ജില്ലാപഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ പുസ്തകം ഏറ്റുവാങ്ങി. എടത്വ സെന്റ് അലോഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇന്ദുലാല്‍ ജി പുസ്തകം പരിചയപ്പെടുത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു k ജോര്‍ജ് അധ്യക്ഷനായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം മനോജ് B നായര്‍, RT മധുസൂദനന്‍ , ജോസ് P മറ്റം , രവി പുലിയന്നൂര്‍, പഞ്ചായത്തംഗം മഞ്ജു ദിലീപ്. ജോസ് മംഗലശ്ശേരി, K ശശിധരന്‍ കര്‍ത്ത, ഡോ. രാജഗോപാല്‍, ലൈബ്രറി സെക്രട്ടറി Tശ്രീകുമാര്‍ ,R വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  ഗ്രന്ഥകര്‍ത്താവ് പ്രൊഫ Avശങ്കരനാരായണന്‍ പ്രതിസ്പന്ദനം നടത്തി. തനതു ശൈലിയില്‍ ചരിത്രരചന നടത്തുന്ന പ്രൊഫ Av ശങ്കരനാരായണ ന്റെ 6-ാമത് പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്. അലോഷ്യന്‍ പുരസ്‌കാര ജേതാവായ ഗ്രന്ഥകാരനെ ചടങ്ങില്‍ ആദരിച്ചു.




Post a Comment

0 Comments