മീനച്ചില്‍ പഞ്ചായത്തിലെ ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശത്തിന് പരിഹാരമാവുകയാണ് ഗ്രാമവണ്ടി. വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും വിവിധ സ്ഥലങ്ങങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഗ്രാമവണ്ടി ആശ്വാസമായി. പാലാക്കാട് നിര്‍മ്മല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഗ്രാമവണ്ടിയ്ക്ക് സ്വീകരണം നല്‍കി. ബസ് സര്‍വീസ് ഇല്ലാത്ത വിവിധ വാര്‍ഡുകളിലൂടെ സഞ്ചരിക്കുന്ന ഗ്രാമ വണ്ടി നിര്‍മ്മല്‍ ജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ അനുഗ്രഹമാണ്. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിയോണി, പ്രിന്‍സിപ്പാള്‍ ബോബി തോമസ്, പി.ടി.എ പ്രസിഡണ്ട് അനില്‍ മത്തായി, മീനച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി തുടങ്ങിയരും ഗ്രാമവണ്ടിയെ സ്വീകരിക്കാനെത്തി.





0 Comments