മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വൈക്കം സത്യാഗ്രഹത്തേക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ നിര്‍വഹിച്ചു. താലൂക് ലൈബ്രറി കൗണ്‍സിര്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് അധ്യക്ഷയായിരുന്നു. കലോത്സവ വായനാ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും നടന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു ജോര്‍ജ് വായനാ മത്സര വിജയികള്‍ക്ക് പുരസ്‌കാരം നല്‍കി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെകട്ടറി R പ്രസന്നന്‍ സെമിനാറിന്റെ വിഷയാവതരണം നടത്തി. സംസ്ഥാന ലൈബ്രറി കൗണ്‍സിലംഗം കെ.എസ് രാജു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ സണ്ണി ഡേവിഡ്, സെക്രട്ടറി റോയി ഫ്രാന്‍സിസ്, KR പ്രഭാകരന്‍ പിള്ള, KR മോഹനന്‍, KJ ജോണ്‍, D അനില്‍ കുമാര്‍, അഡ്വ ഗോപീകൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈക്കം സത്യാഗ്രഹ ക്വിസ് മത്സരവിജയികള്‍ക്ക് പുരസ്‌കാരം നല്‍കി.





0 Comments