മേലുകാവ് ഹെന്റി ബേക്കര്‍ കോളജിലെ NSS യൂണിറ്റിന് മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള പുരസ്‌കാരം ലഭിച്ചു. മന്ത്രി R ബിന്ദു പുരസ്‌കാരം സമ്മാനിച്ചു .കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജി.എസ് ഗിരീഷ് കുമാര്‍ ഏറ്റുവാങ്ങി. മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്‌കാരം ഡോ.അന്‍സാ ആന്‍ഡ്രൂസും, മികച്ച വോളണ്ടിയര്‍ സെക്രട്ടറിക്കുള്ള പ്രശംസാ പത്രം ഗുരുപ്രിയ രാജീവും ഏറ്റുവാങ്ങി. ഹെന്റി ബേക്കര്‍ കോളേജിന്റെ വളര്‍ച്ചയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് എന്‍.എസ്.എസ് അവാര്‍ഡുകള്‍ എന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി.എസ് ഗിരീഷ് കുമാര്‍ പറഞ്ഞു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.ജിബിന്‍ മാത്യു, വോളണ്ടിയര്‍ സെക്രട്ടറിമാരായ ഹിബ ഫാത്തിമ, രാഹുല്‍ രാജീവ് നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments