Breaking...

9/recent/ticker-posts

Header Ads Widget

മേമ്മുറി പതിനാല് പറ പതി ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ കുംഭപൂര മഹോത്സവം നടന്നു.



മാഞ്ഞൂര്‍ മേമ്മുറി പതിനാല് പറ പതി ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ കുംഭപൂര മഹോത്സവം നടന്നു. പൊങ്കാല നിവേദ്യ സമര്‍പ്പണത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. സുധിമോള്‍ തിരുവഞ്ചൂര്‍ ദീപപ്രോജ്വലനം നടത്തി.  മൂന്നു ദിവസങ്ങള്‍ നീണ്ടുനിന്ന തിരുവുത്സവ ആഘോഷങ്ങളുടെ ഭാഗമായി ഗണപതി ഹോമം, ദേവീ ഭാഗവത പാരായണം, ആയില്യം പൂജ, മകം തൊഴല്‍, പ്രസാദ ഊട്ട് എന്നീ ചടങ്ങുകള്‍ നടന്നു. സമാപന ദിവസമായ ഞായറാഴ്ച നടന്ന തിരുവുത്സവ സാംസ്‌കാരിക സദസ്സ് എ.കെ.സി.എച്ച്.എം.എസ്  സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ദേവസ്വം ട്രസ്റ്റ് മാനേജര്‍ തങ്കച്ചന്‍ മ്യാലില്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം പ്രസിഡണ്ട് വി ജയദേവ്, കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം ജോര്‍ജ്, മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ തങ്കപ്പന്‍ കളപ്പുരത്തറയില്‍, ശ്രീഭദ്ര കുടുംബസമിതി വൈസ് പ്രസിഡണ്ട് രുഗ്മിണി ഗോപി  തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് മാഞ്ഞൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും, നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സി.എം ജോര്‍ജിന് സമര്‍പ്പിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു. പൂരം നാളില്‍ മഹാപ്രസാദ ഊട്ട്,  കുറത്തിയാട്ടം വലിയ ഗുരുതി എന്നീ ചടങ്ങുകളും നടന്നു. ക്ഷേത്ര സന്നിധിയിലെ  അനന്തന്‍കാവിലെ അഞ്ച് ശിഖരങ്ങളോടുകൂടിയ തെങ്ങിനെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ ക്ഷേത്രാധികാരികള്‍ വിശദീകരിച്ചു.




Post a Comment

0 Comments