Breaking...

9/recent/ticker-posts

Header Ads Widget

എന്‍.സി.പി. യുടെ കോട്ടയം ജില്ലാ വനിതാ സംഗമം ഫെബ്രുവരി 28 - ന്



കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരമുള്ള  എന്‍.സി.പി. യുടെ കോട്ടയം ജില്ലാ വനിതാ സംഗമം ഫെബ്രുവരി 28 - ന്  രാവിലെ 11ന് കോട്ടയം പടിഞ്ഞാറേക്കര ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ എം. എ.മുഹമ്മദ് കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എന്‍.സി.പി.യില്‍ എത്തിയ പ്രവര്‍ത്തകരെ സ്വീകരിക്കും. കോട്ടയം ജില്ലാ പ്രസിഡന്റ് മുരളി തകിടിയേല്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. റോയി വാരിക്കാട് മുഖ്യപ്രഭാഷണം നടത്തും. വനിതാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സബിതാ രാജന്‍, ഡോ. തോമസ് അഗസ്റ്റിന്‍, രാജേഷ് നട്ടാശേരി,ബിനു മറ്റക്കര , ഡേവിഡ് പി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.  രാവിലെ 11ന് തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കുന്ന വനിതകളുടെ റാലി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി ഫിലിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്യും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ  സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മുരളി തകിടിയേല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി ഫിലിപ്പ്, കെ.എം. നൂര്‍ജഹാന്‍, രാജേഷ് നട്ടാശേരി, കെ.എം. ജലീല്‍ പങ്കെടുത്തു.





Post a Comment

0 Comments