ആറന്മുള സത്യവ്രതന്‍ സ്മാരക ട്രസ്റ്റ്, ഏറ്റുമാനൂര്‍ എസ്.എം.എസ്.എം. പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നല്‍കുന്ന നോവല്‍-കവിത അവാര്‍ഡ് വിതരണവും സത്യവ്രതന്‍ അനുസ്മരണവും ഫെബ്രുവരി 25 ന് നടക്കും. ലൈബ്രറി ശതാബ്ദി ഹാളില്‍ ഉച്ചകഴിഞ്ഞ് 3 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഓള്‍ കേരള റസിഡന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി KM രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യും. നോവല്‍ വിഭാഗത്തില്‍ സന്ധ്യാ ജയേഷിന്റെ പെയ്‌തൊഴിയാത്ത മേഘങ്ങളും, കവിത വിഭാഗത്തില്‍ സത്യന്‍ മണിയൂരിന്റെ ആത്മാക്ഷരികളുമാണ് ഈ വര്‍ഷത്തെ ആറന്മുള സത്യ വ്രതന്‍ സ്മാരക പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. 20001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി നല്‍കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് അധ്യക്ഷത വഹിക്കുo. സിനിമാ നിര്‍മ്മാതാവും നടനുമായ പ്രേം പ്രകാശ് പുരസ്‌കാര വിതരണം നിര്‍വഹിക്കും . സത്യവൃതന്‍ അനുസ്മരണം തപസ്യ ജില്ലാ വൈസ് പ്രസിഡന്റ് വി. ജി. ജയദേവ് നടത്തും .സതീഷ് കാവ്യ ധാര, പി.പി നാരായണന്‍ ,വി.ജി ഗോപകുമാര്‍, ജോര്‍ജ് പുളിങ്കാട് ,ഡോ. വിദ്യ ആര്‍ പണിക്കര്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കവിയരങ്ങും നടക്കുമെന്ന് സംഘാടകര്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സതീഷ് കാവ്യ ധാര ,ജി.പ്രകാശ് ,അമ്പിളി പി , ശ്രീകുമാര്‍ വാലയില്‍ ,രാജു എബ്രഹാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments