Breaking...

Header Ads Widget

എന്റര്‍പ്രെണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയ്ന്‍ സംഘടിപ്പിച്ചു



പാലാ നഗരസഭയുടെയും മീനച്ചില്‍ താലൂക്ക് വ്യവസായ ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തില്‍ എന്റര്‍പ്രെണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയ്ന്‍ സംഘടിപ്പിച്ചു. പുതു സംരംഭകരെ കണ്ടെത്തുന്നതിനും സംരംഭം തുടങ്ങുന്നതിനാവശ്യമായ നടപടിക്രമങ്ങളെക്കുറിച്ചും അറിവുപകരുന്നതിനായി സംഘടിപ്പിച്ച ക്യാമ്പെയ്ന്‍ നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. മിനി കോണ്‍ഫന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി അധ്യക്ഷയായിരുന്നു. താലൂക്ക് വ്യവസായ ഓഫീസര്‍ സിനോ ജേക്കബ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. ബിന്ദു മനു, മായാ പ്രദീപ് ,സുചിത്ര സജീവ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments