പാലാ കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രിയില്‍ നഗരസഭാ ചെയര്‍മാനും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മിന്നല്‍ സന്ദര്‍ശനം നടത്തി. പരിശോധനയ്ക്കും മരുന്നിനുമായി രോഗികള്‍ വളരെയേറെ സമയം കാത്തു നില്‍കേണ്ടതായ സാഹചര്യം സംബന്ധിച്ച പരാതി സംബന്ധിച്ച് അന്വേഷിക്കുന്നതിനാണ് ചെയര്‍മാനും സംഘവും നേരിട്ട് പരിശോധനയ്ക്ക് എത്തിയത്. രോഗീ സൗഹൃദ നിലപാട് എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് ആശുപത്രി അധികൃതരുമായുള്ള ചര്‍ച്ചയില്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ ജോലി സമയം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും രോഗീ സൗഹൃദ സമീപനമാണ് സ്വീകരിക്കുന്നതെന്നും ആര്‍.എം.ഒ.ഡോ.രേശ്മ ചെയര്‍മാന് ഉറപ്പു നല്‍കി. മുന്‍കൂര്‍ ഒ.പി ടി ക്കറ്റും പരിശോധനാ സമയവും നിശ്ചയിക്കാവുന്ന ക്രമീകരണത്തിനായുള്ള ഇ-ഹെല്‍ത്ത് പദ്ധതി ഈ മാസം തന്നെ ആരംഭിക്കുവാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി. ജീവനക്കാരുടെ കുറവ് ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ഷാജു തുരുത്തല്‍ പറഞ്ഞു. ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.എം.ജോസഫ്, ഷാര്‍ലി മാത്യു, ജയ്‌സണ്‍ മാന്തോട്ടം, കൗണ്‍സിലര്‍ ബൈജു കൊല്ലം പറമ്പില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


.webp)


0 Comments