പാലാ സെന്റ് തോമസ് കോളേജിലെ സുവോളജി വിഭാഗത്തിന്റെ ആദ്യ പൂര്‍വ്വ വിദ്യാര്‍ത്ഥി അദ്ധ്യാപക സമ്മേളനം സെന്റ് ജോസഫ് ഹാളില്‍ നടന്നു. സമ്മേളനത്തില്‍ സുവോളജി വിഭാഗം തലവന്‍ ഡോ. മാത്യു തോമസ് സ്വാഗതം ആശംസിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. സാല്‍വിന്‍ കാപ്പിലിപറമ്പില്‍ അധ്യക്ഷത വഹിച്ചു. സുവോളജി വിഭാഗത്തിലെ ആദ്യകാല അദ്ധ്യാപകരായിരുന്ന ഡോ. ജോസഫ് ചൊവ്വാറ്റുകുന്നേല്‍, പ്രൊഫ. ജോര്‍ജ് മാധവപ്പള്ളി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സുവോളജി വിഭാഗം മുന്‍ തലവന്‍ ബേബി അഗസ്റ്റിന്‍, സുവോളജി പൂര്‍വ്വ വിദ്യാര്‍ത്ഥിയും കൊച്ചി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷിയാനോഗ്രാഫിയുടെ ഡയറക്ടറുമായ ഡോ. ജ്യോതിബാബു ആര്‍., സുവോളജി 2023 ബാച്ചില്‍ എം.ജി. യൂണിവേഴ്‌സിറ്റി ഒന്നാം റാങ്ക് ജേതാവായ ജോസ്‌മോന്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. 1955 മുതല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിച്ചിരുന്ന പൂര്‍വ്വ അധ്യാപകരും, 1965 ബാച്ച് മുതലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്തു .സുവോളജി പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ ഓഫീസ് ബയറേഴ്‌സിന്റെ തിരഞ്ഞെടുപ്പും നടന്നു. ഡോ. പ്രതീഷ് മാത്യു നന്ദി പ്രകാശനം നടത്തി. ഉദ്ഘാടന സമ്മേളനത്തിനുശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികളും വിരമിച്ച അധ്യാപകരും സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ് ക്ലാസ് മുറികളും, ലാബുകളും , കോളേജിലെ പൊതുസ്ഥലങ്ങളും സന്ദര്‍ശിച്ച് ഓര്‍മ്മകള്‍ പങ്കുവച്ചു.


.webp)


0 Comments