ലഹരിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടികളുടെ പാലാ വിദ്യാഭ്യാസ ജില്ലാ തല സമാപന സമ്മേളനം പാല സെന്റ് തോമസ് ഹാളില്‍ നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. ഡിഇഒ സുനിജ അധ്യക്ഷയായിരുന്നു. സൈക്യാടിക് സോഷ്യല്‍ വര്‍ക്കര്‍ ആശാ മരിയ പോള്‍ ലഹരിമുക്ത സംവാദം നയിച്ചു. ഡോ. ബീന ബി.എസ്, ലിറ്റി ജോസഫ് , ഷോബി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ ജില്ലയിലെ അന്‍പതോളം സ്‌കൂളുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആന്റി ഡ്രഗ് പാര്‍ലമെന്റ് നടന്നു. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ലഹരി മുക്ത ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. ലഹരിവിമുക്തകേരളം പദ്ധതിയുടെ ഭാഗമായി മോട്ടിവേഷന്‍ ക്ലാസുകള്‍ ,പ്രദര്‍ശനങ്ങള്‍ , വെല്‍നസ് പ്രോഗ്രാമുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഈ വര്‍ഷം സ്‌കൂളുകളില്‍ നടത്തിയത് . മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സ്‌കൂളുകള്‍ക്ക് പുരസ്‌കാരം നല്‍കി. സമാപന സമ്മേളനത്തോടനുബന്ധിച്ച ്ഫ്‌ലാഷ് മോബ് പഠന കോണ്‍ഗ്രസ് ആന്റി ഡ്രഗ് പാര്‍ലമെന്റ് എന്നിവ പാലാ സെന്റ് മേരീസ് എച്ച്എസ്എസ്, സെന്റ് തോമസ് എച്ച്എസ്എസ്, മഹാത്മാ ഗാന്ധി ജിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളുടെ നേതൃത്വത്തില്‍ നടന്നു.





0 Comments