കാണക്കാരി പഞ്ചായത്തിലെ പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം നടന്നു. പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍, പ്രസിഡണ്ട് അംബിക സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി മോള്‍ വര്‍ഗീസ്, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍, ആയുര്‍വേദ, അലോപ്പതി, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും അര്‍ഹരായവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ഉറപ്പുവരുത്തുവാനും ഏപ്രില്‍ മാസത്തില്‍ പാലിയേറ്റീവ് രോഗികളെ ഉള്‍പ്പെടുത്തി അവരുടെ കുടുംബ സംഗമം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.





0 Comments