Breaking...

9/recent/ticker-posts

Header Ads Widget

പാലിയേറ്റീവ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം



രാമപുരം ഗ്രാമപഞ്ചായത്തിന്റെയും രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം സ്പര്‍ശം 2024 നടന്നു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വാഹന ഉദ്ഘാടനവും നടന്നു രാമപുരം റോസറി ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ തോമസ് ചാഴിക്കാടന്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷയായിരുന്നു മെഡിക്കല്‍ ഓഫീസര്‍ ഡോ മനോജ് സി പ്രഭ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി അഗസ്റ്റിന്‍, ആരോഗ്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിത മനോജ്, സ്റ്റാന്‍ഡില്‍ കമ്മിറ്റി അധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments