മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് പാട്ടുത്സവവും പാട്ടരങ്ങും കൗതുകമായി. വിദ്യാകിരണം മിഷന്റെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പിക്കുന്ന പാട്ടുത്സവത്തോടനുബന്ധിച്ച് പാട്ടരങ്ങ് കോട്ടയ്ക്കുപുറം ഗവ up സ്‌കൂളില്‍ നടന്നു. പഞ്ചായത്തംഗം സിനി ജോര്‍ജ് പാട്ടരങ്ങ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് സൈജു കല്ലളയില്‍ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് സിസ് സെബാസ്റ്റന്‍, BRC ട്രെയിനര്‍മാരായ ആശാ ജോര്‍ജ്, അശ്വനി ബാബു പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പാഠഭാഗവുമായി ബന്ധപ്പെട്ട കവിതകള്‍ ആലപിക്കുകയും വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. മാതൃഭാഷയുമായി ബന്ധപ്പെട്ട പാട്ടുകളും കവിതകളും കുട്ടികള്‍ ചൊല്ലി കേള്‍പ്പിച്ചു. കുട്ടികളും രക്ഷിതാക്കളും ചേര്‍ന്നവതരിപ്പിച്ച വളരുന്ന അക്ഷരവൃക്ഷം പരിപാടിയും ശ്രദ്ധേയമായി.





0 Comments