പഴയിടത്തിന്റെ രുചിപ്പെരുമ ഇനി ഏറ്റുമാനൂരിലും. കേരളത്തിലെ പ്രമുഖ വെജറ്റേറിയന്‍ ബ്രാന്‍ഡായ പഴയിടം രൂചിയുടെ മൂന്നാമത്തെ റസ്റ്റോറന്റ് ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപം ദേവപ്ലാസ ബിര്‍ഡിംഗ്‌സില്‍ പഴയിടം രൂചി റെസ്റ്റോറന്റിന്റെ ഉദ്ഘാടനം ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഭദ്രദീപപ്രകാശനം നടത്തി നിര്‍വഹിച്ചു. സിനിമാതാരങ്ങളായ ടിനി ടോം, അനുശ്രീ എന്നിവര്‍ മുഖ്യാതിഥികളായി. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്, നഗരസഭാംഗങ്ങള്‍, അഡ്വ രാജേഷ് പല്ലാട്ട് വിവിധ സാംസ്‌കാരിക രാഷ്ട്രീയ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഴയിടം മോഹനന്‍ നമ്പൂതിരി, യദുപഴയിടം എന്നിവരും, ടീം പഴയിടം അംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
0 Comments