Breaking...

9/recent/ticker-posts

Header Ads Widget

പി എം നാരായണകൈമളെ ആദരിച്ചു



കേരള സംസ്ഥാന ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവായ പെരുമ്പാട്ട് പി എം നാരായണകൈമളെ ഏറത്തേടത്ത്  കൊട്ടാരം ക്ഷേത്രം ട്രസ്റ്റ് ആദരിച്ചു. കഴിഞ്ഞ 42  വര്‍ഷമായി വേലകളിക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പി എം നാരായണകൈമള്‍  വേലകളിയില്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ച ആദ്യത്തെ കലാകാരനാണ് . കിടങ്ങൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ മൂന്നു പതിറ്റാണ്ടിലേറെയായി വേലകളി നടത്തിവരുന്ന നാരായണ കൈമള്‍ 300 ഓളം പേരെ അനുഷ്ടാന കലയായ വേലകളി അഭ്യസിപ്പിച്ചിട്ടുണ്ട്. അനുമോദന യോഗത്തില്‍ ഏറത്തേടത്ത് കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ്  ജനാര്‍ദ്ദനകൈമള്‍  അധ്യക്ഷനായിരുന്നു. യോഗത്തില്‍ ഏറത്തേടത്ത് കുടുംബത്തിന്റെയും വേലകളിയുടെയും ചരിത്രം ട്രസ്റ്റ് സെക്രട്ടറി ശ്രീധരകൈമള്‍ അവതരിപ്പിച്ചു.  ട്രസ്റ്റിന്റെ  സ്‌നേഹാദരമായി പാരിതോഷികവും മൊമെന്റെയും രക്ഷാധികാരി  പ്രഭാകര കൈമളും ഗംഗാധര കൈമളും സമര്‍പ്പിച്ചു. മറുപടി പ്രസംഗത്തില്‍, ശ്രി പി എം നാരായണകൈമള്‍ വേലികളിയെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിനുവേണ്ടി ഗവര്‍മെന്റിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടു. ത്രിവിക്രമന്‍ കര്‍ത്ത സ്വാഗതവും  സുരേഷ് ബാബു കൃതജ്ഞതയും പറഞ്ഞു..




Post a Comment

0 Comments