പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ അശ്ലീല സംഭാഷണം നടത്തിയ കേസില്‍ പ്രതിക്ക് കോടതി മൂന്നുവര്‍ഷം കഠിന തടവും, 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലാ കടനാട് വല്യാത്തു കോളനി ഭാഗത്ത് കല്ലുവെട്ടത്ത് വീട്ടില്‍ ജോമോന്‍ (48) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി (pocso) ജഡ്ജ് റോഷന്‍ തോമസ് ആണ് ശിക്ഷ വിധിച്ചത്. ഇയാള്‍ 2023 മെയ് മാസത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി അശ്ലീല സംഭാഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എസ്.എച്ച്.ഓ ആയിരുന്ന രഞ്ജിത്ത് കെ. വിശ്വനാഥന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.





0 Comments