യുവാവിനെ ആക്രമിച്ച് പണവും, മൊബൈല്‍ഫോണും കവര്‍ച്ച ചെയ്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കീച്ചേരിക്കുന്ന് ഭാഗത്ത് പള്ളിക്കര വീട്ടില്‍ അഖില്‍ റോയി, തമിഴ്‌നാട് സ്വദേശി ചെല്ലമുത്തു എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും കിടങ്ങൂര്‍ സ്വദേശിയായ സനില്‍ സണ്ണിയും ചേര്‍ന്ന് പാലാ ടൗണ്‍ ഭാഗത്ത് വച്ച് കോട്ടയം സ്വദേശിയായ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് കയ്യില്‍ ഉണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ സനില്‍ സണ്ണിയെ ബാംഗ്ലൂരില്‍ നിന്നും പിടികൂടിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ മറ്റ് പ്രതികളെ പിടികൂടുന്നതിന് വേണ്ടി തിരച്ചില്‍ ശക്തമാക്കിയതിനൊടുവില്‍ അഖില്‍ റോയിയെയും, ചെല്ലമുത്തുവിനെയും തമിഴ്‌നാട്ടില്‍ നിന്നും അന്വേഷണസംഘം പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ ജോബിന്‍ ആന്റണി, എസ്.ഐ ബിനു വി.എല്‍, എ.എസ്.ഐ സുഭാഷ് വാസു, സി.പി.ഓ മാരായ അരുണ്‍കുമാര്‍, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.ഇവരെ കോടതിയില്‍ ഹാജരാക്കി.





0 Comments