Breaking...

9/recent/ticker-posts

Header Ads Widget

പൂഞ്ഞാറില്‍ പള്ളിമുറ്റത്ത് വൈദികനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 10 പേര്‍ അറസ്റ്റില്‍.



പൂഞ്ഞാറില്‍ പള്ളിമുറ്റത്ത് വൈദികനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 10 പേര്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിമുറ്റത്ത് വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 6 കാറുകളിലും ബൈക്കുകളിലും എത്തിയ യുവാക്കള്‍ വാഹനങ്ങള്‍ വേഗതയില്‍  ഓടിക്കുകയും റേസിംഗ് ശൈലിയില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയുമായിരുന്നു .പള്ളിയില്‍ ആരാധന നടക്കുന്നുണ്ടെന്നും വാഹനങ്ങളുമായി പുറത്തു പോകണമെന്നും സഹ വികാരി ഫാദര്‍ ജോസഫ് ആറ്റുചാലില്‍ ഇവരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വകവച്ചില്ല. തുടര്‍ന്ന് ഗേറ്റ് അടയ്ക്കാന്‍ പോകുന്നതിനിടയില്‍ ഫാദറിന്റെ കയ്യില്‍ ബൈക്ക് തട്ടുകയും പിന്നാലെയെത്തിയ കാറിടിച്ച് അദ്ദേഹം നിലത്തു വീഴുകയുമായിരുന്നു. വൈദികനെ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. വൈദികന്‍ അക്രമത്തിനിരയായ സംഭവത്തില്‍ കടുത്ത പ്രതിഷേധമാണുയര്‍ന്നത്. പള്ളിയിലെത്തിയ ഇടവകാംഗങ്ങളാക്കമുള്ളവര്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രകടനം നടത്തി. വികാരി ഫാദര്‍ ജോസഫ് കടുക്കുന്നെല്‍, ഫാദര്‍ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.പാലാ DySP കെ സദന്റെയും, ഈരാറ്റുപെട്ട SHO    PS സുബ്രമണ്യന്റെയും നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ MLA,  PC ജോര്‍ജ് തുടങ്ങിയ നേതാക്കളും പള്ളിയിലെത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു. ആന്റോ ആന്റണി MP, ജോസ് Kമാണി MP തുടങ്ങിയ നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി. കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് വിവിധ ക്രൈസ്തവ സംഘടനാ നേതാക്കളും, വൈദികരും, രൂപതാ നേതൃയോഗവും വ്യക്തമാക്കി. പള്ളിയില്‍ കയറി അതിക്രമം കാണിക്കാന്‍ തയ്യാറായവര്‍ക്കെതിരെ ശക്തമായ ജനരോഷമാണുയരുന്നത്. പോലീസ് പത്തോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 18 വയസ്സില്‍ താഴെയുള്ളവരും സംഘത്തിലുണ്ട്.





Post a Comment

0 Comments