പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിലെ സഹവികാരി ഫാ.തോമസ് ആറ്റുചാലിലിനെ ആക്രമിക്കുകയും ബൈക്ക് ഇടിപ്പിച്ചു പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച ഫൊറോനാ തലത്തിലും വിവിധ ഇടവകകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധയോഗങ്ങളും പ്രതിഷേധ റാലികളും നടന്നു. മതനിരപേക്ഷ രാജ്യത്ത് മതേതര മൂല്യങ്ങളെ തകര്‍ക്കുന്ന ഇത്തരം ഹീനസംഭവകള്‍ ഇനിയും ഉണ്ടാവാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ ഭരണാധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും യോഗങ്ങളില്‍ ആവശ്യമുയര്‍ന്നു.. സാമൂഹ്യ വിരുദ്ധരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അധികാരികളോട് ആവശ്യപ്പെട്ടു. എസ്എംവൈഎം കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനായുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി ഫൊറോനാ ഡയറക്ടര്‍ ഫാ.മാത്യു അമ്പഴത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. താഴത്തുപള്ളിയങ്കണത്തില്‍ നിന്നും രാത്രി ഏഴോടെ ആരംഭിച്ച പ്രതിഷേധ റാലി മാര്‍ക്കറ്റ് ജംഗ്ഷന്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. കത്തിച്ച പന്തങ്ങളുയര്‍ത്തി മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് യുവജനങ്ങളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ റാലിയില്‍ പങ്കെടുത്തത്. എകെസിസി, പിതൃവേദി, വിന്‍സെന്റ് ഡി പോള്‍, മാതൃവേദി ഉള്‍പെടെയുള്ള സംഘടനനാംഗങ്ങളും സണ്‍ഡേസ്‌കൂള്‍ അംഗങ്ങളുമെല്ലാം പ്രതിക്ഷേധ റാലിയിലും യോഗത്തിലും പങ്കെടുത്തു. ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി. റാലിയുടെ സമാപനത്തെ തുടര്‍ന്ന് നടന്ന യോഗത്തില്‍ അഡ്വ ജോബി വട്ടക്കേരില്‍, ബ്രൈറ്റ് വട്ടനിരപ്പേല്‍, എസ്എംവൈഎം ഫൊറോനാ പ്രസിഡന്റ്, ഷെബിന്‍ ഷാജി, തോമസ് ജി. വേലം, സാന്‍ജോ ജെയിംസ് മയിലംവേലില്‍, ആന്‍മരിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments