Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധ നടപടികള്‍ക്കൊരുങ്ങുകയാണ് ഏറ്റുമാനൂര്‍ വിദ്യാധിരാജ റസിഡന്റ്‌സ് അസോസിയേഷന്‍.



തകര്‍ന്ന റോഡുകള്‍ നവീകരിക്കണമെന്ന ആവശ്യത്തിനു നേരെ അധികൃതര്‍ കണ്ണടയ്ക്കുമ്പോള്‍ ശക്തമായ പ്രതിഷേധ നടപടികള്‍ക്കൊരുങ്ങുകയാണ് ഏറ്റുമാനൂര്‍ വിദ്യാധിരാജ റസിഡന്റ്‌സ് അസോസിയേഷന്‍. നഗരസഭയിലെ 27-ാം വാര്‍ഡില്‍ പെടുന്ന പ്രദേശത്തെ റോഡുകള്‍ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. അധികൃതരുടെ അവഗണന തുടര്‍ന്നാല്‍ പാര്‍ലമെന്റ് ഇലക്ഷന്‍ ബഹിഷ്‌കരിക്കുന്നതടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ക്കൊരുങ്ങുകയാണ് അസോസിയേഷന്‍. കുടിവെള്ള പദ്ധതിക്കു വേണ്ടി പൈപ്പിടാന്‍ റോഡ് കുഴിച്ചെങ്കിലും ഇപ്പോള്‍ കുടിവെള്ളവുമില്ല റോഡുമില്ല എന്ന അവസ്ഥയാണ് ഉള്ളത്. പല തവണ അധികൃതര്‍ക്ക് അപേക്ഷകള്‍ നല്‍കിയിട്ടും റോഡ് നന്നാക്കാന്‍ തയ്യറാകാത്തതാണ് തെരഞ്ഞെടുപ്പു ബഹിഷ്‌കരണമടക്കമുള്ള ശക്തമായ സമരരംഗത്തിറങ്ങാന്‍ കാരണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ്‌കുമാറും, ഭാരവാഹികളായ സുലേഖ B രാധാകൃഷ്ണന്‍ നായര്‍, ജയകുമാര്‍, വേണുഗോപാലന്‍ നായര്‍ എന്നിവരും പറഞ്ഞു.




Post a Comment

0 Comments